പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് ചെന്നിത്തലയെ മാറ്റാന്‍ സാധ്യത; ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് രമേശ് ചെന്നിത്തലയെ മാറ്റാന്‍ സാധ്യതയുണ്ട്. പകരം വി ഡി സതീഷന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന അഭിപ്രായം ഹൈക്കമാന്റ് പ്രതിനിധികളെ അറിയിക്കും.

ഹൈക്കമാന്റ് പറഞ്ഞാല്‍ മാറി നില്‍ക്കാമെന്ന് ആദ്യം നിലപാട് എടുത്തെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് പെട്ടെന്ന് ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല വിഭാഗത്തിന് ഇപ്പോഴുള്ളത്.

എ ഗ്രൂപ്പും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് യോഗം നടക്കുകയാണ്.

ഗ്രൂപ്പ് പ്രതിനിധികളായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും പിടി തോമസിന്റെയും എല്ലാം പേര് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും അന്തിമ പരിഗണനയില്‍ ഇരുവരും ഇല്ലെന്നാണ് വിവരം.

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ വിഡി സതീശന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. ഗ്രൂപ്പിന് അതീതമായി ഒറ്റക്കൊറ്റക്ക് ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് മുന്നിലെത്തുമ്പോള്‍ എംഎല്‍എമാരുടെ പിന്തുണ കിട്ടിയേക്കുമെന്ന വിശ്വാസം ആണ് വിഡി സതീശനുമുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News