നാരദ ഒളിക്യാമറ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത 4 തൃണമൂല്‍ നേതാക്കളില്‍ മുന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നാരദ ഒളിക്യാമറ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത 4 തൃണമൂല്‍ നേതാക്കളില്‍ മുന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബ്രത മുഖര്‍ജി, മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൊല്‍ക്കത്ത ടടഗങ ആശുപത്രിയില്‍ ആണ് ഇവരെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

കഴിഞ്ഞ മമത സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് നാലുമന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെ വീട്ടില്‍ നിന്നാണ് അറസ്റ്റ ചെയ്തത്. മന്ത്രിമാര്‍ക്ക് പുറമേ മുന്‍ മന്ത്രി മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ അറസ്റ്റ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News