പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നത.

പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തില്‍എ ഗ്രൂപ്പില്‍ അഭിപ്രായ ഭിന്നത. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ തുടരേണ്ടതില്ലായെന്ന അഭിപ്രായത്തിൽ മറ്റുചിലർ.ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രഹസ്യ യോഗം എന്നും വാർത്തകൾ.കോൺഗ്രസിന്റെ നേതൃത്വത്തിൽ മാറ്റം വേണ്ടന്ന് എ ഗ്രൂപ്പിൽ രഹസ്യ ധാരണ.

രമേശ് ചെന്നിത്തല തുടരുന്നതിനെതിരെ യുവ എംഎല്‍എമാരാണ് എതിര്‍പ്പ് അറിയിച്ചതെന്നാണ് വിവരം.ഒപ്പം ഒരു ഗ്രൂപ്പ് നേതാവിനെ പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കഴിയാത്തതില്‍ അതൃപ്തിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉയര്‍ത്തി. നേരത്തേ തിരുവഞ്ചൂരിന്റേയും പിടി തോമസിന്റേയും ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News