റിട്ട. ഐ എ എസ് ഉദ്യോഗസ്ഥൻ ഇ കെ മാജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറിയും കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഇ.കെ.മാജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥാനായ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു.കൊവിഡ് സ്ഥിരീകരിച്ച ശേഷം ഗാസിയബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കേരളത്തിൽ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറായും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വർഷം കൂടി സർവ്വീസ് ബാക്കി നിൽക്കെയാണ് വിയോഗം. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here