മുംബൈ ഹൈയിൽ കൊടുങ്കാറ്റിൽ പെട്ട് 3 ബാർജുകൾ മുങ്ങി നാനൂറോളം പേരെ കാണാതായി; തെരച്ചിൽ തുടരുന്നു 

മുംബൈ ഹൈയിൽ ഓ എൻ ജി സി  എണ്ണപ്പാടങ്ങളിൽ പണിയെടുക്കുന്ന ജീവനക്കാരെയാണ് കൊടുങ്കാറ്റിൽ ബാർജ് മുങ്ങിയതിനെ തുടർന്ന് കാണാതായത്. ഇവരിൽ 177 പേരെ ഇത് വരെ രക്ഷിക്കാനായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

കാലാവസ്ഥാ വ്യതിയാനത്തിൽ നേരിയ പുരോഗതി ഉണ്ടായത്  നാവിക ഹെലികോപ്റ്ററുകൾ കടലിലൂടെ പറക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്. അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സഹായാഭ്യർഥനയെ തുടർന്നാണ് ഇന്നലെ  2 നാവിക കപ്പലുകളായ ഐ‌എൻ‌എസ് കൊച്ചി, ഐ‌എൻ‌എസ് കൊൽക്കത്ത എന്നിവ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചത്.

തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും രാത്രി മുഴുവൻ തുടർന്നെങ്കിലും പരുക്കൻ കാലാവസ്ഥ പലപ്പോഴും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. മുംബൈ ഹൈയിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്ന് ഈ മേഖലയിൽ കാലാവസ്ഥ അനുകൂലമാണെന്നാണ് അറിയാൻ കഴിഞ്ഞത്. കര നാവിക വ്യോമ സേന സംഘം എല്ലാ മുൻകരുതലോടെയും സംഭവ സ്ഥലത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here