സാന്റിയാഗോയില്‍ ഇനി കമ്മ്യൂണിസ്റ്റ് ഭരണം

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ ഇനി കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കും. സാന്റിയാഗോ സിറ്റിയില്‍ ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മേയര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വനിത കൂടിയായ സഖാവ് ഇറാചി ഹാസ്ലര്‍ ആണ് ഇന്ന് ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ മുന്നേറ്റം അടയാളപ്പെടുത്തിയിരിക്കുന്നത്.

2012ല്‍ റെകൊലേറ്റ നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഡാനിയേല്‍ ജേഡ് തുടര്‍ച്ചയായ മൂന്നാം തവണയും വിജയം നേടി. ഇത്തവണ 66% വോട്ടുകള്‍ സഖാവ് നേടിയെന്നത് അത്യാവേശകരമാണ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സഖാവ് മത്സര രംഗത്തുണ്ട് എന്നതും ആശാവഹമാണ്.

ഒന്നര വര്‍ഷമായി തുടരുന്ന ചിലിയിലെ പ്രതിഷേധങ്ങള്‍ കമ്മ്യൂണിസ്റ്റ് മുന്നണിക്ക് രാജ്യത്ത് പലയിടത്തും മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. 2019 ഒക്ടോബറില്‍ 10 ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തുകൊണ്ട് ചിലിയില്‍ പുതിയ ഭരണഘടന വേണമെന്ന ആവശ്യമുയര്‍ത്തി സമരം നടത്തുകയും ആ സമരം ഇപ്പോഴും തുടരുകയുമാണ്. പിനോഷെയുടെ കാലത്തെ മുതലാളിത്ത അനുകൂല ഭരണഘടന മാറ്റിയെഴുതണമെന്നും സ്വകാര്യവത്കരണ നയങ്ങള്‍ തിരുത്തണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here