രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മേയ് 20ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിനാൽ ചടങ്ങിൽ പരവാധി ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഒരു മാധ്യമസ്ഥാപനത്തിൽ നിന്ന് ഒരു അക്രഡിറ്റഡ് റിപ്പോർട്ടർക്കാണ് പാസ് ലഭിക്കുക. അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് മറ്റൊരു റിപ്പോർട്ടറുടെ പേര് നിർദ്ദേശിക്കാവുന്നതാണ്. പി. ആർ. ഡി മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങൾക്കാണ് പാസ് ലഭിക്കുക. ഫോട്ടോഗ്രാഫർമാർക്കും ചാനൽ വീഡിയോഗ്രാഫർമാർക്കും പ്രവേശനം നൽകാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. മൾട്ടി ക്യാം ഉപയോഗിച്ച് ചടങ്ങ് ചിത്രീകരിച്ച് വീഡിയോ ഔട്ട് ചാനലുകൾക്ക് ഉച്ചയ്ക്ക് രണ്ടു മണി മുതൽ പി. ആർ. ഡി നൽകും. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി. ആർ. ചേംബറിൽ നിന്നാവും വീഡിയോ ഔട്ട് ലഭിക്കുക. മാധ്യമങ്ങൾക്കാവശ്യമായ ചടങ്ങിന്റെ ഫോട്ടോകളും പി. ആർ. ഡി ലഭ്യമാക്കാം.

സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തുന്നതിന്റേയും ചുമതലയേൽക്കുന്നതിന്റേയും ആദ്യ കാബിനറ്റ് യോഗത്തിന്റേയും വിഷ്വലുകളും ഫോട്ടോകളും പി. ആർ. ഡി ലഭ്യമാക്കും. ഇതോടൊപ്പം രാജ്ഭവനിലെ വിഷ്വൽസ് ലഭ്യമാക്കാനും പി. ആർ. ഡി നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റു വീഡിയോകൾക്ക് സെക്രട്ടേറിയറ്റിലും രാജ്ഭവനിലും പ്രവേശനം അനുവദിക്കുന്നതിന് പരിമിതികളുള്ള സാഹരച്യത്തിലാണിത്.

ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന റിപ്പോർട്ടർമാർ ജി. ഒ (ആർ.ടി) നം. 427/2021 ഡി. എം. ഡി പ്രകാരം 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ. ടി. പി. സി. ആർ, ട്രൂനാറ്റ്, ആർ. ടി. ലാമ്പ് പരിശോധനകളിലൊന്നിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റോ കൈയിൽ കരുതണം. ചടങ്ങിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ പേരു വിവരം ഇന്ന് വൈകുന്നേരം നാലു മണിക്ക് മുമ്പ് പി. ആർ. ഡിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കണം .

ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഇന്നും നാളെയുമായി മാധ്യമ പ്രവർത്തകർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ഐ. എം. ജിയിൽ സൗകര്യമൊരുക്കും. ടെസ്റ്റിന് പങ്കെടുക്കാൻ കഴിയുന്ന തീയതിയും റിപ്പോർട്ടറുടെ പേരിനൊപ്പം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതനുസരിച്ച് പി. ആർ. ഡിയിൽ നിന്ന് ലിസ്റ്റ് ലഭ്യമാക്കുന്ന മുറയ്ക്കാവും കൊവിഡ് പരിശോധന നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News