രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ കെ ശൈലജ ടീച്ചർ .പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാമെന്നും ടീച്ചർ പറഞ്ഞു .
‘പുതിയ നിര തന്നെ വന്നിരിക്കുന്നു. താൻ മാത്രമല്ല മികച്ച പ്രകടനം നടത്തിയത്. എല്ലാ മന്ത്രിമാരും മികച്ച പ്രവർത്തനം നടത്തിയവരാണ്. സോഷ്യൽ മീഡിയയിൽ മറിച്ചൊരു അഭിപ്രായം വേണ്ട’. താൻ മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കൊവിഡിനെ നേരിട്ടത്. പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാം.’
ഇതോടെ ശൈലജ ടീച്ചറിന് മന്ത്രി സ്ഥാനം നൽകിയില്ലെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരങ്ങൾക്ക് കൂടി ശൈലജ ടീച്ചർ വിരാമമിടുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് താൻ പ്രവൃത്തിച്ചതെന്നും പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവത്തനങ്ങൾ ഉണ്ടാകുമെന്നും ടീച്ചർ വ്യക്തമാക്കി.
അതേസമയം,രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. സി.പി.ഐ എം പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ ,പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു.
Get real time update about this post categories directly on your device, subscribe now.