കൊവിഡ്-19: ഹരിയാനയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലേയ്ക്ക്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഉല്‍പന്നങ്ങളുടെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഹരിയാനയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലേയ്ക്ക്. തക്കാളി, കാപ്‌സിക്കം വിളകള്‍ വിലയിടിവിനെ തുടര്‍ന്ന് വ്യാപകമായി നശിപ്പിക്കുകയാണ്. മണ്ഡിയില്‍ (ചന്ത) വില വളരെ കുറവായതിനാല്‍ കര്‍ഷകര്‍ക്ക് ഉല്‍പാദനച്ചെലവ് പോലും വീണ്ടെടുക്കാന്‍ കഴിയുന്നില്ല.

കര്‍ഷകര്‍ വര്‍ഷം തോറും നേരിടുന്ന ഈ പ്രതിസന്ധി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇരട്ടിയായി. പച്ചക്കറികള്‍ കൂടുതല്‍ കാലം സംഭരിച്ച് വയ്ക്കാന്‍ കഴിയാത്തതിനാല്‍, മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ഇല്ലാതാവുകയും വിളവെടുപ്പ് സമയത്ത് വില കുറയുകയും പിന്നീട് വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ ഈ കര്‍ഷകര്‍ നഷ്ടത്തിലാകുന്നു. തക്കാളിയുടെ മൊത്തവില്‍പ്പന നിരക്കിപ്പോള്‍ കിലോയ്ക്ക് വെറും രണ്ടു രൂപയാണ്.

ഹരിയാനയിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കനുസരിച്ച് പ്രതിവര്‍ഷം ഏകദേശം 6.50 ലക്ഷം ടണ്‍ തക്കാളിയാണ് ഉത്പാദിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News