കടല്‍ക്ഷോഭം: തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാംപുകളില്‍ 1,423 പേര്‍

ജില്ലയിലുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്നു തുറന്ന ദുരിതാശ്വാസ ക്യാംപുകളില്‍ ഒരെണ്ണം ഇന്ന് അവസാനിപ്പിച്ചു. നിലവില്‍ 21 ക്യാംപുകളാണു ജില്ലയിലുള്ളത്. ഇവിടങ്ങളില്‍ 372 കുടുംബങ്ങളിലെ 1,423 പേര്‍ കഴിയുന്നുണ്ട്.

നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപാണ് ഇന്നലെ അവസാനിപ്പിച്ചത്. ഇനി ആറു ക്യാംപുകളാണ് താലൂക്കിലുള്ളത്. ഇവിടങ്ങളില്‍ 149 കുടുംബങ്ങളിലെ 548 പേര്‍ കഴിയുന്നുണ്ട്.

തിരുവനന്തപുരം താലൂക്കില്‍ 13 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. 196 കുടുംബങ്ങളിലെ 805 പേര്‍ ഈ ക്യാംപുകളിലുണ്ട്. ചിറയിന്‍കീഴ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ദുരിതാശ്വാസ ക്യാംപുകളില്‍ 27 കുടുംബങ്ങളിലെ 70 അംഗങ്ങളുണ്ട്.

ജില്ലയില്‍ ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള നിരോധനവും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News