സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം ‘ആര്‍ക്കറിയാം’ മെയ് 19 മുതല്‍ ഒ ടി ടി സ്ട്രീമിംഗിന് ഒരുങ്ങുന്നു

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം ‘ആര്‍ക്കറിയാം’ മെയ് 19 മുതല്‍ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. ഏപ്രില്‍ ഒന്നിന് തിയേറ്റര്‍ റിലീസ് ചെയ്ത ‘ആര്‍ക്കറിയാം’ നിര്‍മ്മിച്ചിരിക്കുന്നത് മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും, ഒ പി എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവും ചേര്‍ന്നാണ്.

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ അഭിനയിച്ചു സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം ‘അര്‍ക്കറിയാം’ മെയ് 19 മുതല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍ പ്രൈം, നീം-സ്ട്രീം, കേവ്, റൂട്‌സ്, ഫിലിമി, ഫസ്റ്റ് ഷോസ് എന്നിവയില്‍ സ്ട്രീമിങ്ങിനു ഒരുങ്ങുന്നു.

ഏപ്രില്‍ ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം നിരൂപക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ബിജു മേനോന്‍ അവതരിപ്പിച്ച ഇട്ടിയവറയുടെ മേക്ക് ഓവറും, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ച ഷേര്‍ലി, റോയ് എന്നീ കഥാപാത്രങ്ങളുടെ ശ്രദ്ധേയമായ അഭിനയ തികവും പ്രേക്ഷക പ്രീതി നേടിയിരുന്നു.

കൊവിഡ് 19 പാന്റമിക്കിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ സജ്ജീകരിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും, ഒ പി എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിനും, ടീസറുകള്‍ക്കും, ‘ചിരമഭയമീ’, ‘ദൂരെ മാറി’ എന്ന് തുടങ്ങുന്ന പാട്ടുകള്‍ക്കും മികച്ച പ്രതികരണം ആണ് ലഭിച്ചത്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തനായ സംഗീതജ്ഞന്‍ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരും, യക്‌സാന്‍ ഗ്യാരി പെരേരയും ആണ് ആര്‍ക്കറിയാമിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനറാകുന്ന ആര്‍ക്കറിയാമിന്റെ ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുണ്‍ സി തമ്പിയും സന്ദീപ രക്ഷിതും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പരസ്യകല ഓള്‍ഡ് മങ്ക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here