
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍. അവരുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് പ്രതിമാസം 2500 രൂപ അവര്‍ക്ക് 25 വയസ്സാകുന്നതുവരെ നല്‍കും. കൊവിഡ് മൂലം ബുദ്ധിമുട്ടിലായവര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കൊവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 25 വയസ്സാക്കുന്നത് വരെ മാസം 2500 രൂപ പെന്‍ഷന്‍, കുടുംബ നാഥന്‍ കൊവിഡ് മൂലം മരിക്കുകയാണെങ്കില്‍ നഷ്ടപരിഹാരത്തിനു പുറമെ മാസം 2500 രൂപ പെന്‍ഷനും നല്‍കും.
ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. കൊവിഡ് മൂലം രക്ഷിതാക്കള്‍ മരണപ്പെട്ടവരുടെ കുട്ടികള്‍ക്ക് മാസം 2500 രൂപ പെന്‍ഷന്‍ നല്‍കുമെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്ക് 25 വയസ്സ് തികയുന്നത് വരെയാണ് പെന്‍ഷന്‍ ലഭിക്കുക. കുടുംബ നാഥന്‍ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ നഷ്ടപരിഹാര തുകയായ 50000ത്തിന് പുറമെ പ്രതിമാസം മാസം 2500 രൂപ പെന്‍ഷനും ലഭിക്കും. ഭാര്യയുടെ പേരിലാണ് പെന്‍ഷന്‍ ലഭിക്കുക. അവിവാഹിതനെങ്കില്‍ മാതാപിതാക്കളുടെ പേരിലും പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ദില്ലിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലെങ്കിലും സൗജന്യമായി റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ദരിദ്രരായ 72 ലക്ഷം ജനങ്ങള്‍ക്ക് ഈ മാസം 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും. പകുതി സംസ്ഥാന സര്‍ക്കാറും പകുതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും നല്‍കും. റേഷന്‍ ലഭ്യമാകാന്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണം നിരവധി കുട്ടികള്‍ അനാഥരായിട്ടുണ്ട്. അവര്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട. അവര്‍ക്കൊപ്പം എല്ലാ കാലവും ഞാനുണ്ടാകും’- കെജ്രിവാള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here