കൈറ്റിന് ‘എംബില്ല്യന്‍ത്ത്’ സൗത്ത് ഏഷ്യ പുരസ്‌കാരം

കൈറ്റിന് ‘എംബില്ല്യന്‍ത്ത് ‘ സൗത്ത് ഏഷ്യ പുരസ്‌കാരം. കൊവിഡ് കാലത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ മികവാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

കൊവിഡ് 19 കാലത്ത് കേരളത്തില്‍ ഫസ്റ്റ് ബെല്‍ പ്രോഗ്രാമിലൂടെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)-ന് എംബില്ല്യന്‍ത്ത് സൗത്ത് ഏഷ്യ അവാര്‍ഡ് ലഭിച്ചു. ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷനും വേള്‍ഡ് സമ്മിറ്റ് അവാര്‍ഡും കൂടി ഏര്‍പ്പെടുത്തിയതാണ് എംബില്ല്യന്‍ത്ത് അവാര്‍ഡ്.

അവാര്‍ഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം ഫൈനലിസ്റ്റുകളുടെ പ്രസന്റേഷനില്‍ മാര്‍ച്ച് മാസം കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് പങ്കെടുത്തിരുന്നു. പത്തു വിഭാഗങ്ങളിലായി ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച 185 നോമിനേഷനുകളില്‍ ‘ലേര്‍ണിംഗ് & എഡ്യൂക്കേഷന്‍’ വിഭാഗത്തിലാണ് കൈറ്റിന് പുരസ്‌കാരം ലഭിച്ചത്. ഫസ്റ്റ് ബെല്ലിലെ സാങ്കേതിക മികവിന് ഫെബ്രുവരിയില്‍ കൈറ്റിന് ഡിജിറ്റല്‍ ടെക്‌നോളജി സഭാ അവാര്‍ഡും ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here