മുംബൈയില്‍ പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ; പ്രത്യാശയോടെ മഹാനഗരം

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,438 പുതിയ കൊവിഡ് കേസുകളും 679 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 54,33,506, മരണസംഖ്യ 83,777. സംസ്ഥാനത്ത് 52,898 പേര്‍ക്ക് ഇന്ന് അസുഖം ഭേദമായി. രോഗമുക്തി നേടിയവര്‍ 49,27,480. നിലവില്‍ 4,19,727 പേരാണ് ചികത്സയില്‍ കഴിയുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ആയിരത്തില്‍ താഴെ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തില്‍ 961 കേസുകളും 44 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രോഗികളുടെ എണ്ണം 690,023 ആയും മരണസംഖ്യ 14,316 ആയും രേഖപ്പെടുത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News