കൊല്ലം ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടര്‍ന്നാണ് പൂയപ്പള്ളി സ്വദേശിനി നാല്പത്തിരണ്ടുകാരിയായ യുവതി സ്വകാര്യ മെഡിക്കല്‍ കോളേജിലെ മെഡിസിന് വിഭാഗത്തില്‍ അഡ്മിറ്റ് ആകുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ബ്ലാക്ക് ഫംഗസാണ് ബാധിച്ചതെന്ന് വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here