ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിയുക്ത മന്ത്രി വി അബ്ദു റഹ്മാന്‍ ആശുപത്രിയില്‍

നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

രക്തസമ്മര്‍ദ്ദത്തില്‍ വര്‍ദ്ധനവുള്ളതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് അബ്ദുറഹ്മാന്‍. മലപ്പുറത്തേക്ക് ഇന്ന് വന്നേക്കില്ല. നാളെ നേരിട്ട് തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരങ്ങള്‍. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ലീഗ് കോട്ടയായിരുന്ന താനൂരില്‍ നിന്ന് വിജയിച്ചാണ് അബ്ദു റഹ്മാന്‍ പിണറായി സര്‍ക്കാരിന്റെ ഭാഗമായത്. 985 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രണ്ടാം തവണത്തെ ജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News