സത്യപ്രതിജ്ഞക്ക് ക്ഷണം; ആഹ്ലാദത്തില്‍ ജനാര്‍ദ്ദനന്‍

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനനെയാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് വിളിച്ചത്.

ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്. അമ്പരപ്പ് മാറാത്ത ജനാര്‍ദ്ദനന് സംഭവം വിശ്വസിക്കാന്‍ അല്പം സമയം വേണ്ടി വന്നു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അതിഥിയായി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയുകയെന്നത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ല. വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ നല്‍കിയത് വലിയ കാര്യായിട്ട് ഇതുവരെ തോന്നിയിട്ടില്ലെന്നും ജനാര്‍ദനന്റെ പ്രതികരണം.

കണ്ണൂരില്‍നിന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ടി പത്മനാഭന്‍, എം മുകുന്ദന്‍ എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മേയര്‍ ടി ഒ മോഹനന്‍, അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷിടീച്ചര്‍, ഇ കെ നായനാരുടെ ഭാര്യ ശാരദടീച്ചര്‍, ചടയന്‍ ഗോവിന്ദന്റെ ഭാര്യ ദേവകി എന്നിവര്‍ക്കും ജില്ലയിലെ എം എല്‍ എമാര്‍, എം പിമാര്‍, മുന്‍ എം എല്‍ എമാര്‍ എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News