മുംബൈയില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

മുംബൈയില്‍ താനെ ജില്ലയിലെ ഭീവണ്ടിയില്‍ നിന്നാണ് 12,000 ജലാറ്റിന്‍ സ്റ്റിക്കുകളും 3000 ഡിറ്റൊണേറ്ററുകളും താനെ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പിടികൂടിയത്. രഹസ്യമായി ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് കാരിവ്ലി എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മിത്തല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കണ്ടെത്തി മാസങ്ങള്‍ക്ക് ശേഷമാണ് താനെ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടി കൂടുന്നത്. ആന്റിലിയയ്ക്ക് സമീപം കണ്ടെത്തിയ സ്‌കോര്‍പിയോയില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

60 പെട്ടികളിലായി ഇവ സംഭരിച്ച് വെച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ ഉടമ ഗുരുനാഥ് കാശിനാഥ് മാത്രയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടനിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന മാത്രെ പാറമട കോണ്‍ട്രാക്ടര്‍ കൂടിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ മാത്രയെ മേയ് 22 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News