രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; ആശ്വാസമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 28000ത്തോളം കേസുകളും കര്‍ണാടകയില്‍ 30000ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 199 ജില്ലകളില്‍ 3 ആഴ്ചക്കിടെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 28438 പുതിയ കേസുകളും,679 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 30,309 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 525 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 285 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 8,737 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

തമിഴ്‌നാട്ടില്‍ 33,059 പുതിയ കേസുകളും 364 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ 19,428 പേര്‍ക്കും ഹരിയനയില്‍ 7774 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ 4482 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദില്ലിയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.24% മായി കുറഞ്ഞു. രാജ്യത്തെ കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 14.10%ആയി കുറഞ്ഞത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും പറഞ്ഞു.

രാജ്യത്തെ 199 ജില്ലകളില്‍ 3 ആഴ്ചക്കിടെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 4.22 ലക്ഷം പേര്‍ രോഗമുക്തി നേടിയത് ആശ്വാസമാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ്‌സെക്രട്ടറി ലവ് അഗാര്‍വാള്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തിയാണിത്. 2മുതല്‍ 18 വയസില്‍ പെടുന്നവരുടെ കൊവാക്‌സിന്‍ ട്രയല്‍ കുത്തിവെപ്പ് 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് നിതി ആയോഗ് അംഗം ്‌സ പോള്‍ വ്യക്തമാക്കി. പഞ്ചാബില്‍ 100% വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ഗ്രാമങ്ങള്‍ക്ക് 10ലക്ഷം രൂപയുടെ വികസനം അധികമായി നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News