യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗില്‍ മികച്ച ഫോണില്‍ കളിക്കുന്ന റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സീമ ടീമില്‍ തിരിച്ചെത്തി. നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബെന്‍സീമ ഫ്രാന്‍സ് ടീമില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ യൂറോ കപ്പിലും ലോകകപ്പിലും ബെന്‍സീമയെ ഫ്രഞ്ച് സ്‌ക്വാഡില്‍ ഇല്‍പ്പെടുത്തിയിരുന്നില്ല.

ബെന്‍സീമ, എംബപ്പെ, ഡെംബലെ, ഗ്രീസ്മാന്‍, കൊമാന്‍, ജിറൂദ് തുടങ്ങിയ വന്‍ അറ്റാക്കിങ് നിരയാണ് ഇത്തവണ ഫ്രാന്‍സിനുള്ളത്. പോഗ്ബ, കാന്റെ തുടങ്ങിയ മധ്യനിരയും അതിശക്തമാണ്. പോര്‍ച്ചുഗല്‍, ജര്‍മനി, ഹംഗറി എന്നിവര്‍ ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഫ്രാന്‍സ്.

ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലോറിസ് (ടോട്ടന്‍ഹാം ഹോട്‌സ്പര്‍); മൈക്ക് മൈഗ്നന്‍ (ലില്ലെ); സ്റ്റീവ് മന്ദണ്ട (മാര്‍സെയില്‍)

പ്രതിരോധക്കാര്‍: ലൂക്കാസ് ഡിഗ്നെ, ലിയോ ഡുബോയിസ്, ലൂക്കാസ് ഹെര്‍ണാണ്ടസ്, പ്രെസ്നെല്‍ കിംപെംബെ, ജൂള്‍സ് കൗണ്ടെ, ക്ലെമന്റ് ലെങ്‌ലെറ്റ്, ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, കുര്‍ട്ട് സൗമ

മിഡ്‌ഫീല്‍ഡര്‍മാര്‍: എന്‍‌ഗോലോ കാന്റെ, തോമസ് ലെമാര്‍, പോള്‍ പോഗ്ബ, അഡ്രിയന്‍ റാബിയോട്ട്, മൗസ സിസോക്കോ, കോറെന്റിന്‍ ടോളിസോ

ഫോര്‍വേഡുകള്‍: വിസാം ബെന്‍ യെഡെര്‍, കരീം ബെന്‍സെമ, കിംഗ്സ്ലി കോമാന്‍, ഡെംബെലെ, ഒലിവിയര്‍ ജിറൂദ്, അന്റോയിന്‍ ഗ്രീസ്മാന്‍, കൈലിയന്‍ എംബപ്പെ, മാര്‍ക്കസ് തുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News