ഭീഷണിപ്പെടുത്തല്‍: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി കെ രാധാകൃഷ്ണന്‍ വീണ്ടും കുരുക്കില്‍; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറി നഗരസഭാ മേയര്‍

നഗരസഭയുടെ പേരില്‍ കള്ളം പറഞ്ഞു പറ്റിക്കുന്നതായി തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ പരാതി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി കെ രാധാകൃഷ്ണനെതിരായ പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയെന്ന് നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയാണ് ഇയാള്‍. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനത്തില്‍ നിന്നും അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുവരെ ജോലിയില്‍ തിരിച്ചെടുത്തിട്ടുമില്ല. കേരള പത്ര പ്രവര്‍ത്തക യൂണിയനും ഇയാളെ പുറത്താക്കിയതാണ്. എന്നിട്ടും തനിക്കെതിരെയുള്ള കേസില്‍ അനുകൂല വിധി സമ്പാദിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് ഏപ്രില്‍ മുതല്‍ പ്രസ് ക്ലബ്ബില്‍ ഇയാള്‍ സജീവമായിരിക്കുകയാണ്. അങ്ങനെയിരിക്കെയാണിപ്പോള്‍ പുതിയ വിവാദം.

പ്രസ് ക്ലബ്ബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്ന കുട്ടികളെയും ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും സദാചാരാക്രമണം നേരിട്ടുണ്ടെന്നും ചില വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ തിരുവനന്തപുരം പ്രസ്‌ക്ലബ് ആയിരുന്ന സെക്രട്ടറി എം രാധാകൃഷ്ണനൊടൊപ്പം വേദി പങ്കിടരുതെന്ന് അഖിലേന്ത്യാ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയുടെ കേരള ഘടകവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here