കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം എന്ന് പറഞ്ഞാല്‍ മനസ്സിലാകില്ലേ? ദിഷ രവി നല്‍കിയ ഹർജിയില്‍ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് കോടതി

ഗ്രെറ്റ ടൂള്‍ക്കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി നല്‍കിയ ഹർജിയില്‍ മറുപടി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതില്‍ നിന്നും പൊലീസിനെ തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് ദിഷ നല്‍കിയ ഹരജിയിലെ വാദം കേള്‍ക്കവേയാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

മാര്‍ച്ച് 17നുള്ളില്‍ ഹർജിയില്‍ കേന്ദ്രം പ്രതികരണം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഇത് മറുപടി നല്‍കാനുള്ള അവസാന തിയതിയാണെന്നും കോടതി അറിയിച്ചിരുന്നു. ഇതിനുശേഷവും കേന്ദ്രം മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് ദിഷ രവിയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.

‘കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം എന്ന് പറഞ്ഞാല്‍ മനസ്സിലാകില്ലേ? ഇത് വളരെ മോശമായ കാര്യമാണ്. പിന്നെ കോടതി അവസാന അവസരം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ,’ ജസ്റ്റിസ് രേഖ പല്ലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News