നിലയുടെ നഴ്‌സറി വിശേഷങ്ങളുമായി പേളി മാണി

മകള്‍ നില ജീവിതത്തില്‍ എത്തിയതോടയെ പേളിയുടെയും ഭര്‍ത്താവ് ശ്രീനിഷിന്റെയും ജീവിതം കൂടുതല്‍ തിരക്കിലായിരിക്കുകയാണ്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ തിളങ്ങി നില്‍ക്കുകയാണ് നില. ഇപ്പോള്‍ വീട്ടില്‍ നിലയ്ക്കായി ഒരുക്കിയ മുറിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേളി വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ലോക്ക്ഡൗണില്‍ ആലുവയില്‍ തന്റെ വീട്ടില്‍ ഒരുക്കിയ ഈ മുറിക്ക് ‘നിലാസ് നേഴ്‌സറി’ എന്നാണ് പേര്. നിലയുടെ കിടക്കയും വസ്ത്രങ്ങളും കളിക്കോപ്പുകളുമൊക്കെയാണ് ഈ മുറിയില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ വായിച്ചിരുന്ന പുസ്തകങ്ങളും പേളി മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here