ചിഞ്ചുറാണിക്ക് മൃഗസംരക്ഷണം ,ക്ഷീരവികസനം

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിൽ ചിഞ്ചുറാണി മൃഗസംരക്ഷണം ,ക്ഷീരവികസനം എന്നീവകുപ്പുകൾ കൈകാര്യം ചെയ്യും . സി പി ഐ സ്ഥാനാത്ഥിയാണ് ചിഞ്ചു റാണി .എ ഐ എസ് എഫിലൂടെ സംഘടനാ പ്രവർത്തനമാരംഭിച്ച സഖാവ് ചിഞ്ചുറാണി രണ്ടു പതിറ്റാണ്ടുകാലം തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധിയായിരുന്നു.

ഭരണരംഗത്ത് ഗ്രാമപഞ്ചായത്ത്, കോർപറേഷൻ , ജില്ലാ പഞ്ചായത്ത് എന്നിവ പിന്നിട്ടാണ് ചിഞ്ചുറാണി ഭരണസിരാകേന്ദ്രത്തിലേയ്ക്ക് കാലുകുത്തുന്നത്.പിളർപ്പിന് ശേഷം സിപിഐയിൽ നിന്ന് ആദ്യമായി ഒരു വനിത, മന്ത്രിയാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംസ്ഥാന കൌൺസിൽ അംഗം, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ചിഞ്ചുറാണി പാർട്ടി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here