പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഫെയ്സ് ഷീൽഡ് വിതരണം ചെയ്തു

കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തു റോട്ടറി പൊലീസ് എൻ​ഗേജ്മെന്റ്. കേരളത്തിലെ 3 റോട്ടറി ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന റോട്ടറി പൊലീസ് എൻഗേജ്മെന്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വ്യാപൃതരായിരിക്കുന്ന പൊലീസ് സേനയുടെ സുരക്ഷിതത്വത്തിനായി വിതരണം ചെയ്യുന്ന 5000 ത്തോളം ഫേസ് ഷീൽഡുകളുടെ ആദ്യ ഗഡുവായ 1500 ഫേസ് ഷീൽഡ് ആണ് വിതരണം ചെയ്തത്.

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി ജി പി ലോക്നാഥ് ബെഹ്‌റ ഐപിഎസ് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഫെയ്സ് ഷീൽഡ് ധരിപ്പിച്ച് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, റോപ്പ് കേരള ഭാരവാഹികളായ സുരേഷ് മാത്യു , ജിഗീഷ്‌ നാരായണൻ , സ്പോൺസർ സനൽ കുമാർ സ്പീഡ് വിങ്‌സ് എന്നിവർ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ കേരളത്തിലുടനീളം റോപ്പിന്‍റെ നേതൃത്വത്തിൽ 3 റോട്ടറി ഡിസ്ട്രിക്ടുകളും പൊലീസ് സേനയ്ക്ക് വിവിധ തരത്തിലുള്ള സേവനം നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News