കെഎസ്‌കെടിയു എറണാകുളം ജില്ലാ പ്രസിഡന്റ് എം കെ മോഹനന്‍ കൊവിഡ് ബാധിച്ച് മരിച്ചു

കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം കെ മോഹനന്‍ (54) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെയാണ് മരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കിടങ്ങൂര്‍ എസ് എന്‍ ഡി പി ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്തി.

എസ്എഫ്‌ഐ അങ്കമാലി ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ അങ്കമാലി ഏരിയാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സി പി ഐ എം നെടുമ്പാശേരി ഏരിയാ കമ്മിറ്റി അംഗമായിരുന്നു.പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News