ടൗട്ടേക്ക് പിന്നാലെ ദാ വരുന്നു യാസ് ചുഴലിക്കാറ്റ്

ടൗട്ടേക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് വരുന്നു. ഇതോടെ കേരളത്തില്‍ അടുത്തയാഴ്ച മഴ വീണ്ടും കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കണക്കുകൂട്ടല്‍. ഇത് പെട്ടെന്നുതന്നെ തീവ്ര ന്യൂനമര്‍ദ്ദം ആകും. ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ ഇരിയ്ക്കണം.

യാസ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തൊട്ടടുത്ത ദിവസം മുതൽ മഴ വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News