ബംഗാൾ ഉൾക്കടലിൽ മെയ് 22 നോട്‌ കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യത

തെക്കൻ ബംഗാൾ ഉള്‍ക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ മെയ്‌ 22 നോട്‌ കൂടി ഒരു ന്യൂനമർദം രൂപപ്പെടാനും അത്‌ പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച്  ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. ന്യൂനമർദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥാ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here