45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തി അല്ലു അര്‍ജുന്‍

45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. സ്വയം മുന്‍കയ്യെടുത്താണ് താരം വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് അം​ഗങ്ങള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അവരുടെ കുടുംബാം​ഗങ്ങളും അടക്കം ഏകദേശം 135 ആളുകള്‍ക്കാണ് നടന്‍ വാക്സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

അല്ലുവിനും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതും പിന്നീട് രോ​ഗമുക്തി നേടിയതും നടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.

250 കോടി രൂപ ചിലവില്‍ ഒരുങ്ങുന്ന പുഷ്പയാണ് അല്ലുവിന്റെ പുതിയ സിനിമ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് റിലീസിനെത്തുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ മലയാളതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. 2022 ആയിരിക്കും രണ്ടാം ഭാ​ഗം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here