
മുംബൈയിൽ ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ സംഭവിച്ച അപകടത്തിൽ ബാർജുകളിൽ നിന്ന് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. മലയാളികളടക്കം നൂറ് കണക്കിനാളുകളാണ് പല ബാർജുകളിലായി കുടുങ്ങിയത്.
ഇന്ന് 22 മൃതദേഹങ്ങൾ കണ്ടെടുത്തു. 65 പേരെ കൂടി കണ്ടെത്താനുണ്ട്. അറബിക്കടലിൽ ബാർജ് പി -305 അപകടത്തിൽ പെട്ട ശേഷം രണ്ട് ദിവസമായി തെരച്ചിൽ തുടരുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്താനായി. ഇന്ന് മുംബൈ തീരത്തേക്ക് കൊണ്ട് വന്ന 22 മൃതദേഹങ്ങൾ പി 305 ൽ ഉണ്ടായിരുന്നവരാണെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഓൺബോർഡ് ബാർജ് പി -305 ൽ ഉണ്ടായിരുന്ന 65 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്നും അപകടത്തിൽ പെട്ടവരെ കരയിലെത്തിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here