മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഫലം കാണുന്നു: പുതിയ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകൾ മുപ്പത്തിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്‌തെങ്കിലും ഇന്ന് പുതിയ കേസുകൾ 34,031 ആയി ഉയർന്നു. 594 മരണങ്ങൾ രേഖപ്പെടുത്തി. മരണ സംഖ്യ 84,371 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 5,467,537 രേഖപ്പെടുത്തിയപ്പോൾ ചികിത്സയിൽ കഴിയുന്നവർ 401,695 ആയി റിപ്പോർട്ട് ചെയ്തു. കേസ് പോസിറ്റീവ് നിരക്ക് ചൊവ്വാഴ്ച 11.36 ശതമാനത്തിൽ നിന്ന് ബുധനാഴ്ച 11.91 ശതമാനമായി കുറഞ്ഞു.

സംസ്ഥാനത്തെ മരണനിരക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.54 ശതമാനമായി തുടരുന്നു.മുംബൈയിൽ ബുധനാഴ്ച 1,329 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57 പേർ മരണമടഞ്ഞു.

കൊവിഡ് രോഗ വ്യാപനം തടയാൻ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണത്തിലുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിലായി പുതിയ കേസുകളുടെ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നു.

ദിവസേനയുള്ള പുതിയ കൊവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നത് ആശ്വാസത്തിന് വക നൽകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്ച രാജ്യത്ത് ഏറ്റവുമധികം രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News