സത്യപ്രതിജ്ഞാ ചടങ്ങ്‌; പ്രോട്ടോക്കോൾ അനുസരിച്ച്‌ പരിമിതപ്പെടുത്തി നടത്താൻ ഹൈക്കോടതി അനുമതി

സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് പ്രാട്ടോക്കോൾ അനുസരിച്ച് പരിമിതപ്പെടുത്തി നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരമാവധി ആളെ കുറച്ച് ചടങ്ങ് നടത്തണം. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി നിർദ്ദേശം. സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.

ലോക്ഡൗണുമായി ബന്ധപ്പെട്ട് മെയ് ആറാം തീയതിയിലെയും പതിനാലാം തീയതിയിലേയും സർക്കാർ ഉത്തരവുകളിലെ നിബന്ധനകൾ കർശനമായി പാലിക്കണം. രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന കമ്മറ്റി അംഗങ്ങളെയും മറ്റ് വിശിഷ്ട വ്യക്തികളെയും പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം.ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തീരുമാനിക്കണം.

നിയുക്ത മന്ത്രിമാരുടെ ഭാര്യ / ഭർത്താക്കന്മാരും ബന്ധുക്കളും ഒഴിച്ച് മറ്റ് എം.എൽഎമാരുടെ ഭാര്യ / ഭർത്താക്കന്മാരും ബന്ധുക്കളും പങ്കെടുക്കേണ്ടതില്ല. എല്ലാ എം എൽ എ മാരും പങ്കെടുക്കണമോ എന്ന് അതാത് രാഷ്ട്രീയ പാർട്ടികൾ തീരുമാനമെടുക്കണം. മുതിർന്ന ഉദ്യോഗസ്ഥരടക്കം എത്ര പേർ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണമെന്നും കോടതി നിർദേശിച്ചു. ചടങ്ങ് നടത്തുന്നതിന് ആവശ്യമായ സർക്കാർ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവൂ എന്നും നിർദ്ദേശമുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങ് പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ചികിൽസാ നീതി എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.ഭരണഘടനാപരമായ ചടങ്ങ് എല്ലാ അർത്ഥത്തിലും ഭംഗിയായി നടത്തേണ്ടതുണ്ടെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. 500 പേർ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു. ഗവർണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലിസും മാധ്യമ പ്രവർത്തകരും അടക്കമാണ് 500 പേരെന്നും കർശന നിബന്ധനകൾ ഉണ്ടന്നും സർക്കാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News