മുഖ്യമന്ത്രിയ്ക്കും പുതിയ മന്ത്രിസഭയ്ക്കും ആശംസകൾ നേർന്ന് ഡി രാജ

മുഖ്യമന്ത്രി പിണറായി വിജയനും പുതിയ മന്ത്രിസഭയ്ക്കും ആശംസകൾ നേർന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ചില ആരോഗ്യകാരണങ്ങളാൽ നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തനിയ്ക്ക് സാധിക്കില്ല .

സഖാവ് പിണറായി വിജയനുമായി ആശയവിനിമയം നടത്തി, തന്റെ പാർട്ടിയുടേയും തന്റെയും ആശംസകൾ അറിയിച്ചു. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ പിന്തുണച്ച് കേരളത്തിലെ ജനങ്ങൾ ​ഗംഭീര വിജയമാണ് സമ്മാനിച്ചത്.

കേരളത്തിനും സമൂഹത്തിനും ഇടതു​ഗവൺമെന്റ് നല്കിയ സേവനത്തിന്റെ വിജയമാണിത്.സി പി ഐ യും താനും പുതിയ സർക്കാരിന് എല്ലാവിധ വിജയാശംസകളും നേരുന്നതായി ഡി രാജ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News