ബാർജ് ദുരന്തത്തിൽ രക്ഷപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികൾ

മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ബാർജിൽ ഉണ്ടായിരുന്നവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം 26 മൃതദേഹങ്ങൾ കണ്ടെടുത്തു. 50 ലധികം പേരെയാണ് ഇനിയും കാണാതായിരിക്കുന്നത്. ബാർജ് പി 305 ൽ ഉണ്ടായിരുന്ന 184 ജീവനക്കാരെയും വരപ്രദയിൽ നിന്നുള്ള 2 പേരെയും അടക്കം 186 പേരെ നേവിയും വ്യോമസേനയും ചേർന്ന് രക്ഷപ്പെടുത്തിയാതായി നാവികസേനാ വക്താവ് പറഞ്ഞു.

ബാർജിൽനിന്നു രക്ഷപ്പെടുത്തിയവരിൽ ഇരുപതിലേറെ മലയാളികളും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാവികസേനയാണ് ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടത്.

ദിലീപ് കുമാർ, വർഗീസ് സാം, ഹരീഷ് വി.കെ, ബാലചന്ദ്രൻ, മാത്യു ടി, പ്രിൻസ് കെ.സി, പ്രണവ്, ജിൻസൺ കെ.ജെ., ആഗ്നേൽ വർക്കി, സന്തോഷ്‌കുമാർ, റോബിൻ, സുധീർ, ശ്രീകാന്ത് , അനിൽ വായച്ചൽ, ജോയൽ, , ജിതിൻ, ശ്രീഹരി, ജോസഫ് ജോർജ്, ദീപക് ടി.കെ, അമൽ ബാബു, ഗിരീഷ് കെ.വി, ടിജു സെബാസ്റ്റ്യൻ, തുടങ്ങിയവരുടെ പേരാണ് പട്ടികയിലുള്ളത്. ബുധനാഴ്ച നാവികസേനയുടെ ഐ.എൻ.എസ്. കൊച്ചി എന്ന കപ്പലിലാണ് ഇവരെ സുരക്ഷിതരായി മുംബൈ തീരത്തെത്തിച്ചത്.

ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിപ്പോയ ബാർജിൽ എണ്ണ ഖനനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരാണ്.

ബാർജ് മുങ്ങാൻ തുടങ്ങിയപ്പോൾ ജീവനക്കാരെല്ലാം പരിഭ്രാന്തിയിലായെന്നും നിർദ്ദേശം കിട്ടിയതനുസരിച്ച് എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. പലരുടെയും വിലപ്പെട്ട രേഖകളും മൊബൈൽ ഫോണുകളും നഷ്ടമായി. അതോടെ ബന്ധപ്പെടാൻ കഴിയാതെ നൂറു കണക്കിന് കുടുംബങ്ങളും ആശങ്കയിലായി. നാവികസേന രക്ഷക്കെത്തുന്നതിന് മുൻപ് ഏകദേശം 14 മണിക്കൂറോളം ലൈഫ് ജാക്കറ്റിന്റെ സുരക്ഷതയിൽ 10 മീറ്ററോളം ഉയരമുള്ള ശക്തമായ തിരമാലകളെയും വേഗതയേറിയ കാറ്റിനെയും അതിജീവിച്ചു കഴിഞ്ഞവരാണ് ഇവരെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News