ഫ്രഞ്ച് കപ്പ് പി.എസ്ജി ക്ക്

ഫ്രഞ്ച് കപ്പ് പി.എസ്ജി ക്ക്. വാശിയേറിയ ഫൈനൽ മത്സരത്തിൽ എഎസ് മൊണാക്കോയെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് തകർത്താണ് പി എസ് ജിയുടെ കിരീട നേട്ടം.

പി .എസ്.ജിക്ക് വേണ്ടി മൗറോ ഇക്കാർഡിയും കിലിയൻ എംബാപ്പെയും ഓരോ ഗോൾ വീതം നേടി.പി. എസ്. ജി യുടെ പതിന്നാലാം ഫ്രഞ്ച് കപ്പ് നേട്ടമാണിത്.

കഴിഞ്ഞ 7 വർഷത്തിനിടെ ആറാം തവണയാണ് ക്ലബ്ബ് ഫ്രഞ്ച് കപ്പ് സ്വന്തമാക്കുന്നത്. കിലിയൻ എംബാപ്പെയാണ് ക്ലബ്ബിന്റെ വിജയ ഹീറോ. മൗറീസിയോ പൊച്ചെട്ടിനോ പരിശീലകനായി ചുമതല ഏറ്റെടുത്ത ശേഷം പിഎസ്ജി നേടുന്ന രണ്ടാം കിരീടം കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News