രണ്ടാമൂഴം :പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ചരിത്ര വിജയം കൊയ്ത പിണറായി സർക്കാർ ഇന്ന് വീണ്ടും അധികാരത്തിലേക്ക്.
തുടര്‍ഭരണമെന്ന ചരിത്ര നേട്ടത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ 17 പുതുമുഖങ്ങളുള്ള 21 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്.

വൈകിട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

85,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലിലാണ് ചടങ്ങ്.രാവിലെ മുഖ്യമന്ത്രിയും സി.പി.ഐ.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും സത്യപ്രതിജ്ഞയ്ക്ക് എത്തുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ അഞ്ഞൂറില്‍ താഴെ പേരെയാണു പ്രതീക്ഷിക്കുന്നത്.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച സുബൈദ ഉമ്മ, സമ്പാദ്യം മൊത്തമായി വാക്സിൻ ചലഞ്ചിന് നൽകിയ ജനാർദനൻ തുടങ്ങി സാധാരണക്കാരെയും ഉൾപ്പെടുത്തിയാണ് സത്യപ്രതിജ്ഞ ക്ഷണം.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ സ്റ്റേഡിയത്തില്‍ നിന്ന് അവരുടെ ഔദ്യോഗിക വാഹനത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തിനായി സെക്രട്ടറിയേറ്റിലേക്ക് പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News