കൊവിഡ് രണ്ടാം തരംഗം ജൂലൈയില്‍ അവസാനിക്കും, മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് കേന്ദ്ര സമിതി

കൊവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി.

SUTRA(Susceptible Undetected Tested (positive) and Removed Approach) എന്ന മാതൃക സ്വീകരിച്ചാണ് സമിതി പഠനം നടത്തിയത്. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കൊവിഡ് കേസുകള്‍ പ്രതിദിനം 20000 മാകുമെന്നും സമിതി പ്രവചിക്കുന്നു.

മഹാരാഷ്ട്ര, ദല്‍ഹി, ഗോവ, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി മൂന്നംഗ സമിതിയിലെ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രൊഫസറുമായ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News