ശൈലജ ടീച്ചര്‍ക്കു വേണ്ടി ഒരു വിട്ടു വീഴ്ച കൊടുക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി

ശൈലജ ടീച്ചര്‍ക്കു വേണ്ടി ഒരു വിട്ടു വീഴ്ച കൊടുക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരോട് മാനേജ്‌മെന്റ് വിദഗ്ധന്‍
പി ആര്‍ രാജശേഖരന്റെ മറുപടി ശ്രദ്ധേയമാകുന്നു. ശൈലജ ടീച്ചറിനെ മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്തിയതിനെ പറ്റി നടക്കുന്ന ചർച്ചകൾക്കിടയിൽ പി ആർ രാജശേഖരൻ ചൂണ്ടി കാണിക്കുന്ന കാര്യങ്ങൾ ഏറെയുണ്ട്.’ഒരു മന്ത്രിയെ മാറ്റരുതേ’ എന്ന് പ്രതിപക്ഷത്തെയും ഭരണ പക്ഷ അനുകൂലികളെയുമൊക്കെ കൊണ്ട് പറയിപ്പിക്കുന്ന ഈ സ്ഥിതിവിശേഷം തെരെഞ്ഞെടുപ്പ് കഴിഞ്ഞുള്ള രണ്ടാം വിജയം തന്നെയല്ലേ ?എന്നതാണ് ഒന്നാമത്തെചോദ്യം.

ഭരണത്തുടര്‍ച്ചക്കു വേണ്ടി വോട്ടു ചെയ്തവര്‍ ഇ-ചന്ദ്രശേഖരന്‍ , എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എംഎം മണി, ടി പി രാമകൃഷ്ണന്‍ , കെ കെ ശൈലജ , എ സി മൊയ്ദീന്‍ , വി എസ സുനില്‍കുമാര്‍ , പി തിലോത്തമന്‍ , കെ രാജു എന്നീ സിപിഐ / സിപിഎം മന്ത്രിമാര്‍ തുടരുന്നതില്‍ അനുകൂല നിലപാടെടുത്തവര്‍ ആയിരുന്നല്ലോ. ഇവരില്‍ മിക്കവാറും അഞ്ചു വര്ഷം മുന്‍പ് പുതുമുഖങ്ങള്‍ ആയിരുന്നു.

കഴിഞ്ഞ മന്ത്രിസഭയിലെ നല്ല പ്രവര്‍ത്തനം കാഴ്ച വച്ച മന്ത്രിമാര്‍ തുടര്‍ന്നിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്ന ഒരാളാണ് ഞാനും, എന്നാല്‍ എല്ലാരും പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്തില്‍ വളരെ ദൂരവ്യാപകമായ ഒരു നല്ല തീരുമാനം കാണാന്‍ കഴിയുന്നത് കൊണ്ടാണ് ഇത് എഴുതുന്നത് തന്നെ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.അഞ്ചു വര്ഷം മുന്‍പ് ശൈലജ ടീച്ചറും ഒരു തുടക്കക്കാരിയായിരുന്നു. ഒരു മന്ത്രി സഭയുടെ തലവന്‍ ഉണ്ടാക്കികൊടുക്കുന്ന അന്തരീക്ഷത്തില്‍ അല്ലാതെ അവര്‍ക്കു നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നോ ? ഈ കഥകളുടെ ലാഞ്ചന നമ്മള്‍ എപ്പോഴെങ്കിലും ദര്‍ശിച്ചിരുന്നോ? അവരെ വലുതാക്കിയ, അവര്‍ക്കു അവസരം കൊടുത്ത പാര്‍ട്ടിയുടെ ആശയങ്ങളല്ലേ അവര്‍ പ്രാവര്‍ത്തികമാക്കുന്നത് ?അവര്‍ക്കു പ്രശസ്തിയുണ്ടായെങ്കില്‍ അതിലൂടെ ഈ മുഖ്യമന്ത്രിക്കും അവരുടെ പാര്‍ട്ടിക്കും അംഗീകാരമല്ലേ ഉണ്ടാകുന്നത്? അതിലുപരി ഒരു നല്ല നേതാവെന്ന നിലയില്‍ അവരുടെ കഴിവിനുള്ള അംഗീകാരവും അവര്‍ക്കു കിട്ടിയിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം

കഴിഞ്ഞ മന്ത്രിസഭയില്‍ 17 മന്ത്രിമാര്‍ ഉണ്ടായിരുന്നതില്‍ മുഖ്യമന്ത്രിയെ മാത്രം നില നിര്‍ത്തി ബാക്കിയുള്ള 16 മന്ത്രിമാരെ മാറ്റിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പറയുന്ന രാഷ്ട്രീയം എന്ത് ? ‘ഒരു മന്ത്രിയെ മാറ്റരുതേ’ എന്ന് പ്രതിപക്ഷത്തെയും ഭരണ പക്ഷ അനുകൂലികളെയുമൊക്കെ കൊണ്ട് പറയിപ്പിക്കുന്ന ഈ സ്ഥിതിവിശേഷം തെരെഞ്ഞെടുപ്പ് കഴിഞ്ഞുള്ള രണ്ടാം വിജയം തന്നെയല്ലേ ?
വിമര്‍ശകരുടെ ആദ്യ ചോദ്യം ‘എല്ലാരേയും മാറ്റിയെങ്കില്‍ മുഖ്യമന്ത്രിയെ മാത്രം എന്തിനു നിലനിര്‍ത്തുന്നു?’ എന്നതാണ്. തീരുമാനങ്ങളുടെ തുടര്‍ച്ച ഉറപ്പു വരുത്താന്‍ ഒരാളെയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ അത് അദ്ദേഹം തന്നെയല്ലേ? എല്ലാ വകുപ്പുകളിലും അദ്ദേഹം ചെലുത്തിയ സ്വാധീനം എല്ലാ മന്ത്രിമാരും ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. അത്തരം വിമര്‍ശനങ്ങള്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പറയുന്നതാണെന്നു അത് തൊടുത്തു വിടുന്നവര്‍ക്കുപോലുമറിയാം. ചില ആളുകളും മാധ്യമങ്ങളും കൊടുത്ത ‘ക്യാപ്റ്റന്‍’ പേരുവിളിയുമായി കഴിഞ്ഞ അഞ്ചുവര്ഷക്കാലം കേരള ജനതയെ പ്രളയത്തിലും കൊടുങ്കാറ്റിലും മഹാമാരിയിലുമൊക്കെ മുന്നോട്ടു നയിച്ച അദ്ദേഹത്തിന്റെ നേതൃത്വം തന്നെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം എന്ന് എതിര്‍പ്പും കലര്‍പ്പുമില്ലാതെ എല്ലാവരും സമ്മതിക്കും. അതായതു രണ്ടാമൂഴത്തിലും സ: പിണറായി വിജയന്‍ തന്നെ നയിക്കണം എന്ന ജനവിധി തന്നെയായിരുന്നു 99 – 41 – 00 എന്ന് നിസ്തര്‍ക്കം പറയാം. അപ്പോള്‍ ആ ചര്‍ച്ച ചെയ്തു കാടു കയറേണ്ട.

കഴിഞ്ഞ മന്ത്രിസഭയിലെ നല്ല പ്രവര്‍ത്തനം കാഴ്ച വച്ച മന്ത്രിമാര്‍ തുടര്‍ന്നിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്ന ഒരാളാണ് ഞാനും, എന്നാല്‍ എല്ലാരും പുതുമുഖങ്ങള്‍ മതിയെന്ന തീരുമാനത്തില്‍ വളരെ ദൂരവ്യാപകമായ ഒരു നല്ല തീരുമാനം കാണാന്‍ കഴിയുന്നത് കൊണ്ടാണ് ഇത് എഴുതുന്നത് തന്നെ. ശൈലജ ടീച്ചറെ ഒഴിവാക്കിയോ? ഒരു മന്ത്രിമാരും തുടരേണ്ട എന്ന തീരുമാനം അവരെ ഒഴിവാക്കാനുള്ള ഗൂഢാ
ലോചനയുടെ ഭാഗമായിരുന്നോ? ഒരു ചാനല്‍ ചര്‍ച്ചയുടെ ദൃശ്യത്തില്‍ സംവാദകന്‍ സംശയിച്ചതുപോലെ ‘ അടുത്ത മന്ത്രിസഭയില്‍ ശൈലജ ടീച്ചര്‍ രണ്ടാം സ്ഥാനക്കാരിയായിരിക്കും. മുഖ്യമന്ത്രി എപ്പോഴെങ്കിലും അമേരിക്കയില്‍ ചികിത്സക്ക് പോകേണ്ട സാഹചര്യം ഉണ്ടായാല്‍ അധികാരം താത്കാലികമായി ടീച്ചര്‍ക്ക് കൊടുക്കാനുള്ള വിമുഖതയാണെന്നും തിരികെ വരുന്ന സമയം കൊണ്ട് അവര്‍ ഒരു അട്ടിമറി നടത്തി ഭരണം കയ്യാളും’ , അതൊഴിവാക്കാനുള്ള ചാണക്യതന്ത്രമാണെന്നു വരെ കേട്ട് നന്നായി ചിരിച്ചു. നമ്മുടെ മുഖ്യമന്ത്രിയെയും ടീച്ചറിനെയും കുറിച്ചൊക്കെ ഇങ്ങനെ വിചാരിക്കാന്‍ ഇപ്പോഴും ആളുകളുണ്ടല്ലോ ! മറ്റൊരു പോസ്റ്റില്‍ കണ്ടത് – ലാവ്ലിന്‍ കേസില്‍ മുഖ്യന്‍ ശിക്ഷിക്കപ്പെടുമെന്നും അങ്ങനെ വന്നാല്‍ കാലാവധി പൂര്‍ത്തിയാകാതെ ഇറങ്ങേണ്ടി വന്നാല്‍ ശൈലജ ടീച്ചറുടെ കയ്യില്‍ അധികാരം എത്താതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കൂട്ടിയുള്ള പരിപാടിയാണിത് . അതിനുമാത്രം അസ്പൃശ്യത ഉണ്ടാകാന്‍ അവര്തമ്മില് എന്തെങ്കിലും പടലപ്പിണക്കമുണ്ടോ ? എന്തെല്ലാം അപസര്‍പ്പക കഥകള്‍ ആണ് ആളുകള്‍ മെനഞ്ഞെടുക്കുന്നത്?

അഞ്ചു വര്ഷം മുന്‍പ് ശൈലജ ടീച്ചറും ഒരു തുടക്കക്കാരിയായിരുന്നു. ഒരു മന്ത്രി സഭയുടെ തലവന്‍ ഉണ്ടാക്കികൊടുക്കുന്ന അന്തരീക്ഷത്തില്‍ അല്ലാതെ അവര്‍ക്കു നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നോ ? ഈ കഥകളുടെ ലാഞ്ചന നമ്മള്‍ എപ്പോഴെങ്കിലും ദര്‍ശിച്ചിരുന്നോ? അവരെ വലുതാക്കിയ, അവര്‍ക്കു അവസരം കൊടുത്ത പാര്‍ട്ടിയുടെ ആശയങ്ങളല്ലേ അവര്‍ പ്രാവര്‍ത്തികമാക്കുന്നത് ?അവര്‍ക്കു പ്രശസ്തിയുണ്ടായെങ്കില്‍ അതിലൂടെ ഈ മുഖ്യമന്ത്രിക്കും അവരുടെ പാര്‍ട്ടിക്കും അംഗീകാരമല്ലേ ഉണ്ടാകുന്നത്? അതിലുപരി ഒരു നല്ല നേതാവെന്ന നിലയില്‍ അവരുടെ കഴിവിനുള്ള അംഗീകാരവും അവര്‍ക്കു കിട്ടിയിട്ടുണ്ട്. അവര്‍ക്കു ലഭിച്ച ഭൂരിപക്ഷം അതിനു ദൃഷ്ടാന്തമാണ്. എന്നാല്‍ മത്സരിച്ച മണ്ഡലത്തിലെ ഭൂരിപക്ഷമനുസരിച്ചല്ലല്ലോ ജനാധിപത്യ പ്രക്രിയയില്‍ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ രാം വിലാസ് പാസ്വാന്‍ 1977 ലും, സി ആര്‍ പാട്ടീല്‍ 2019 ലും ഇന്ത്യന്‍ പ്രധാന മന്ത്രിയാകാന്‍ വാദിക്കുന്നവരുമുണ്ടാകുമോ ? ജനാധിപത്യ പ്രക്രിയ അങ്ങനെ അല്ലല്ലോ അനുശാസിക്കുന്നത് . ഭൂരിപക്ഷമുള്ള മുന്നണിക്ക് അവര്‍ ആഗ്രഹിക്കുന്നതനുസരിച്ചു മന്ത്രിസഭയുണ്ടാക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയല്ലേ വേണ്ടത് ?

പാര്‍ട്ടി തീരുമാനിക്കുന്നതിന് മുന്‍പ് ടീച്ചര്‍ മന്ത്രിയാകുമെന്നു നിര്‍ത്താതെ ഊഹാപോഹങ്ങള്‍ പരത്തിയ മാധ്യമങ്ങള്‍ക്കു ടീച്ചറിന്റെ അഭാവം ഒരാഴ്ച കൂടി വാര്‍ത്തയാക്കിയെടുക്കാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അതിലൂടെ അവര്‍ ഉയര്‍ത്തിക്കാട്ടുന്ന ഗൂഢാലോചനാസിദ്ധാന്തത്തില്‍ ജനങ്ങളെ പിടിച്ചു കെട്ടുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് , ഈ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയസന്ദേശമാണ്. അത് നാളിതുവരെ അവര്‍ നേരിട്ട പരാജയങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. 1977 മുതല്‍ 2011 വരെ ബംഗാളില്‍ നിന്നും 1978 മുതല്‍ 2018 വരെ ത്രിപുരയില്‍ നിന്നുമൊക്കെ പഠിച്ച പാഠങ്ങള്‍ ഭരണത്തുടര്‍ച്ചയില്‍ ഒരു സര്‍ക്കാര്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് പുതുമയിലാണ്.

എത്ര നല്ല സാധനമായാലും ഇത്തിരി കഴിഞ്ഞാല്‍ നമുക്ക് ഒരു ഇഷ്ടക്കുറവ് തോന്നുന്നത് സ്വാഭാവികം. ‘എമാശഹശമൃശ്യേ യൃലലറ െരീിലോു േ’ എന്ന് കേട്ടിട്ടില്ലേ ? ഒരേ സ്ഥാനത്തു ഒരാളെ കൂടുതല്‍ ഇരുത്തിയാല്‍ അവര്‍ എത്ര നന്നായാലും ആളുകള്‍ പരാതി പറയാന്‍ തുടങ്ങും. ഒരു പുതുമുഖനിരയെ അവതരിപ്പിക്കുക വഴി ആ പ്രത്യക്ഷ ബോധം മാറ്റി എടുക്കാന്‍ സാധിക്കും. പുതിയ ആശയങ്ങള്‍ക്കും ഊര്‍ജ്ജം പകരാന്‍ (ൃലിലംമഹ ) സാധിക്കും. മാത്രവുമല്ല ഒരാള്‍കുറെ നാള്‍ ഒരുസ്ഥാനത്തിരിക്കുമ്പോള്‍ , അലംഭാവമില്ലാതെ നമ്മുടെ സൃഷ്ടികളെ തന്നെ വിമര്‍ശിക്കാനും തച്ചുടക്കാനും പുതിയവ വാര്‍ത്തെടുക്കാനുമുള്ള കഴിവ് കുറയുന്നതായും മാനേജ്മന്റ് വിദഗ്ധര്‍ പറയാറുണ്ട്. രാഷ്ട്രീയത്തില്‍ ആകുമ്പോള്‍ ഇത് നേതാവിനും ജനങ്ങള്‍ക്കും ഇടയിലുള്ള അകലം വര്‍ധിപ്പിക്കുന്നു. മാറുന്ന സാഹചര്യങ്ങളെ മനസ്സിലാക്കി അതിനനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള മനോഭാവം കാണിച്ചില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തറ ഇളകുമെന്നു ഇവരെങ്കിലും അറിയുന്നു.

കേരളത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഒരു ഭരണത്തുടര്‍ച്ച ഉണ്ടായതെങ്ങനെ? പരസ്പര ബഹുമാനത്തോടെയുള്ള ഇടപെടലുകള്‍ , ഒരു പൊതു മാനിഫെസ്റ്റോയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം , കൂട്ടായ നേതൃത്വം എന്നിവ ഒരു മുന്നണി സംവിധാനത്തെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ അനിവാര്യമാണല്ലോ. ഈ കഴിവുകളുള്ള പലരും ഈ മുന്നണിയിലുണ്ടാകുമെങ്കിലും മുഖ്യമന്ത്രികഴിഞ്ഞേ മറ്റൊരാളുള്ളൂ എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. 20 മന്ത്രിമാരില്‍ 16 പേരും ഒരു തരത്തിലുള്ള ആരോപണത്തിനും വിധേയരാകാത്തവര്‍, ബാക്കിയുള്ള 4 പേര്‍ക്കെതിരെ ഉള്ള ആരോപണങ്ങളും രാഷ്ട്രീയ ആരോപണങ്ങള്‍ എന്നതിലുപരി മാനങ്ങളുണ്ടോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതെല്ലാം ജനങ്ങള്‍ വിലയിരുത്തിയിരിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലത്തിലും തെളിയുന്നുണ്ടല്ലോ.

ഭരണത്തുടര്‍ച്ചക്കു വേണ്ടി വോട്ടു ചെയ്തവര്‍ ഇ-ചന്ദ്രശേഖരന്‍ , എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എംഎം മണി, ടി പി രാമകൃഷ്ണന്‍ , കെ കെ ശൈലജ , എ സി മൊയ്ദീന്‍ , വി എസ സുനില്‍കുമാര്‍ , പി തിലോത്തമന്‍ , കെ രാജു എന്നീ സിപിഐ / സിപിഎം മന്ത്രിമാര്‍ തുടരുന്നതില്‍ അനുകൂല നിലപാടെടുത്തവര്‍ ആയിരുന്നല്ലോ. ഇവരില്‍ മിക്കവാറും അഞ്ചു വര്ഷം മുന്‍പ് പുതുമുഖങ്ങള്‍ ആയിരുന്നു.

പ്രതിസന്ധികളില്‍ കൂടി പോയ സംസ്ഥാനത്തു പോറലുകള്‍ ഏല്‍ക്കാതെ പൊതു വിദ്യാഭ്യാസവകുപ്പിനെ നയിച്ച സി. രവീന്ദ്രനാഥിനെയും , ഗകകഎആക പുനരുജ്ജീവിപ്പിച്ചു വികസനപ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജ്ജം പകര്‍ന്ന തോമസ് ഐസക്കിനെയും പൊതുമരാമത്തിന്റെ പ്രവര്‍ത്തനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് അത്ഭുതപൂര്ണമായ പുരോഗതി ഉണ്ടാക്കിയ ജി സുധാകരനെയും മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്ക് വഴിയുണ്ടാക്കിയ ആ രാഷ്ട്രീയം കാണാതെ പോകരുത്. 33 ങഘഅ മാരെ മാറ്റിനിര്‍ത്തി പുതിയ ആളുകളെ ഭരണരംഗത്തും കൊണ്ടുവരിക വഴി വ്യക്താധിഷ്ഠിതമല്ലാത്ത ജനപക്ഷ ഇടപെടലുകള്‍ക്കു ഇടതുപക്ഷം തയ്യാറാകുന്നു എന്നത് കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും പ്രതീക്ഷനല്‍കുന്നു- അവരെല്ലാം അതിനു തയ്യാറാകണം എന്ന് മാത്രം! കൂടുതല്‍ പുതുമുഖങ്ങള്‍ രാഷ്ട്രീയത്തില്‍ വരും, യുവാക്കള്‍ക്ക് ഇത് ഉണര്‍വ് പകരും, തീര്‍ച്ച. നമുക്ക് കാത്തിരുന്ന് കാണാം. അമ്പതു വര്ഷം വരെ നിയമസഭംഗമായിരുന്ന ആളുകള്‍ രണ്ടു തലമുറയിലെ യുവാക്കള്‍ക്കെങ്കിലും അവസരം കൊടുക്കാതെ അധികാരം കയ്യാളുന്ന ഉദാഹരണങ്ങളും നമ്മള്‍ കാണുന്നതല്ലേ ? അപ്പോള്‍ അതിനുള്ള വെല്ലുവിളിയായി ഈ മാനദണ്ഡങ്ങളെയും തീരുമാനങ്ങളെയും നമ്മള്‍ കാണാത്തതെന്തേ?

വളരെ നല്ല പ്രകടനം കാഴ്ച വച്ച മന്ത്രിമാരില്‍ ഷൈലജ ടീച്ചറുടെ കാര്യത്തില്‍ നമുക്കുണ്ടാകുന്ന ആവേശം വളരെ സ്വാഭാവികം. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവര്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അതിനു കാരണം. ജീവനേക്കാള്‍ വലുതല്ലല്ലോ റോഡുകളും വിദ്യച്ഛക്തിയും പണവും വിദ്യാഭ്യാസവുമൊന്നും. അതുകൊണ്ടു ടീച്ചറിനുവേണ്ടി വാദിക്കുന്നത് തെറ്റാണെന്നു കരുതുന്നില്ല. അതോടൊപ്പം തന്നെ അവരെ അവതരിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും അവസരങ്ങള്‍ കൊടുക്കുകയും ചെയ്ത പാര്‍ട്ടിയെ അവിശ്വസിക്കുന്നതെന്തിന് ? അവരോടൊപ്പമോ അതില്‍ കൂടുതലോ കഴിവുള്ള മറ്റൊരു യുവനേതൃത്വത്തിനെ ഉണ്ടാക്കി അവതരിപ്പിക്കാനുള്ള കഴിവ് ആ പാര്‍ട്ടി സംവിധാനത്തിനുണ്ട് എന്ന് അവരിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഒരു പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കു ജനങ്ങള്‍ അംഗീകാരം കൊടുത്ത സ്ഥിതിക്ക് ഇത്തരം വിവാദങ്ങള്‍, വികാര പ്രകടനങ്ങള്‍ അസ്ഥാനത്താണെന്ന് ഞാന്‍ പറയും. പ്രത്യേകിച്ചും ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഈ പുതിയ മന്ത്രിസഭക്കാണെന്നുള്ളതുകൊണ്ടും അവരുടെ പ്രവര്‍ത്തനത്തെ അവലോകനം ചെയ്യാനുള്ള സമയമായില്ല എന്നതുകൊണ്ടും. എല്ലാ തീരുമാനങ്ങളും ശരിയാകുന്നതും തെറ്റാകുന്നതും തീരുമാനങ്ങളെ എങ്ങനെ നടപ്പിക്കിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കുകയും അതിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്താല്‍ ഈ തീരുമാനം ശരിയാണെന്നു തെളിയും, മറിച്ചാണെങ്കില്‍ മറിച്ചും. പക്ഷെ അതിനുള്ള അവസരം കൊടുക്കാതെ ഈ മുന്‍വിധി ശരിയോ?

ഇനി ശൈലജ ടീച്ചര്‍ക്കു വേണ്ടി ഒരു വിട്ടു വീഴ്ച കൊടുക്കാമായിരുന്നില്ലേ ? അതിനെ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ടാകാം. എനിക്കും അതില്‍ പരാതി ഇല്ല എന്ന് മാത്രവുമല്ല ഇഷ്ടവുമാണ്. പക്ഷെ ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയ നല്ല ഒരവസരമല്ലേ നഷ്ടപ്പെടുന്നത് ? ഇപ്പോള്‍ അവര്‍ക്കു വേണ്ടി വാദിക്കുന്നവര്‍ മറ്റു ചോദ്യങ്ങളുമായി വരുകയും ചെയ്യും- ഓരോ മന്ത്രിമാരെയും തുലനം ചെയ്തുകൊണ്ടേയിരിക്കും അവ. അതുകൊണ്ടു കാലത്തിനു മുന്‍പേ പോകുന്ന ഒരു തീരുമാനമാണിത്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മാത്രം കണ്ണും നട്ട് അല്ല പ്രവര്‍ത്തിക്കേണ്ടത് , പാര്‍ട്ടി ഏല്പിക്കുന്ന മറ്റു ഉത്തരവാദിത്തങ്ങളും സാമൂഹിക പ്രവര്‍ത്തനമാണ് . പുതിയ നേതൃനിരയെ വാര്‍ത്തെടുക്കുന്നതും അതില്‍ പെടും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ നിയമ സംഹിതകളും കര്‍ക്കശമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുമുള്ള ഒരു പാര്‍ട്ടി അതിന്റെ കമ്മിറ്റിയില്‍ ഒരു തീരുമാനമെടുക്കുന്നു- രണ്ടുവട്ടം അടുത്തടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണം. 33 ങഘഅ മാരും 6 മന്ത്രിമാരും മാറിനില്‍ക്കുന്നു. ജനങ്ങള്‍ അവര്‍ക്കു മൃഗീയ ഭൂരിപക്ഷം നല്‍കുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് പാര്‍ട്ടി വീണ്ടും തീരുമാനിക്കുന്നു- തുടര്‍ച്ചക്കു മുഖ്യമന്ത്രി മതി , ബാക്കിയെല്ലാം പുതുമുഖങ്ങള്‍ മതി. ഇത്തരം മാനദണ്ഡങ്ങള്‍ തീരുമാനങ്ങള്‍ ആകുമ്പോള്‍ നല്‍കുന്ന സന്ദേശം വലുതാണ്.

1 . എല്ലാ അധികാര സ്ഥാനങ്ങളിലും ഒരാള്‍ കൂടുതല്‍ സമയം കയ്യടക്കിയാല്‍ ഉണ്ടാകാന്‍ ഇടയുള്ള അമിത ആത്മവിശ്വാസത്തെയും അലംഭാവത്തെയും ഉപജാപക സാധ്യതകളെയും ഇല്ലാതാക്കണം
2 . പുതിയ നേതൃനിരയിലൂടെ ഭരണത്തില്‍ പുതിയ ആശയങ്ങളും ചിന്തകളും ഉണര്‍വും പകരണം
3 . പുതു തലമുറ രാഷ്ട്രീയത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കുകയും അതുവഴി സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഗുണമേന്മ കൂടണം. എല്ലാ പാര്‍ട്ടികളും ഇന്നല്ലെങ്കില്‍ നാളെ ഇതുപോലെ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ഇത് ഒരു തുടക്കമാകുന്നു
4 . പാര്‍ലമെന്ററി മോഹങ്ങള്‍ മാത്രം വച്ച് പുലര്‍ത്തുന്നവര്‍ക്ക് ഇത് അല്പം നിരാശകൊടുക്കുന്നു.
ഗൂഢാലോചനകഥകള്‍ കെട്ടടങ്ങുമ്പോള്‍ നമുക്ക് സന്തോഷിക്കാന്‍ വകയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News