ADVERTISEMENT
തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ച് പുതു ചരിത്രം കുറിച്ചാണ് വി. ശിവൻകുട്ടി മന്ത്രിസഭയിലെത്തിയത്. ബി ജെ പിയുടെ കൈയ്യിൽ നിന്നും ഇത്തവണ മണ്ഡലം പിടിച്ചെടുത്താണ് മന്ത്രി വി ശിവൻ കുട്ടി വിജയക്കൊടി പാറിച്ചത്.
2006-ൽ കേരള നിയമസഭാംഗമായിരുന്നു.2011, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്.
ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്.
എസ്.എഫ്.ഐ.യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.
ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്.
ഫുട്ബോള്‍ കന്പക്കാരനായ വി ശിവന്‍കുട്ടി എതിരാളിയെ ഗോളടിച്ച് വീഴ്ത്തുന്ന അതേ വൈദഗ്ധ്യത്തോടെയാണ് ബി ജെ പി യുടെ ഏക അക്കൗണ്ട് പൂട്ടിച്ചത്.രാജ്യമൊട്ടാകെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ വി ശിവന്‍കുട്ടി ഇനി അഞ്ച് വര്‍ഷം മന്ത്രിയാണ്.
മന്ത്രി വി ശിവന്‍കുട്ടിക്ക് അഭിവാദ്യങ്ങള്‍.
Get real time update about this post categories directly on your device, subscribe now.