കോണ്‍ഗ്രസിന് സൂയിസൈഡ് മാനിയ പിടിച്ചിരിക്കുകയാണ്; വിമര്‍ശനവുമായി പി സി ചാക്കോ

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. മോദിയല്ല കോണ്‍ഗ്രസ് തന്നെയാണ് കോണ്‍ഗ്രസ്മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

രാജ്യത്ത് കോണ്‍ഗ്രസിന് ഒരു അദ്ധ്യക്ഷന്‍ പോലുമില്ല. കമ്മിറ്റികള്‍ പോലും കൂടുന്നില്ല. ഒരു പ്രതിപക്ഷ നേതാവിനെ പോലും ഇതുവരെ കോണ്‍ഗ്രസിന് കണ്ടെത്താനായില്ലെന്നും ചാക്കോ ആരോപിച്ചു.

കോണ്‍ഗ്രസിന് സൂയിസൈഡ് മാനിയ പിടിച്ചിരിക്കയാണെന്ന് പറഞ്ഞ ചാക്കോ ബി ജെ പി ക്കെതിരെ പ്രവര്‍ത്തിക്കാന്‍ എന്‍സിപി മുന്നോട്ട് വരുമെന്നും കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here