ADVERTISEMENT
രണ്ടാം തവണയും നിയമസഭയിലേയ്ക്ക് വീണാ ജോർജ് എത്തുമ്പോൾ ഇത്തവണ ഉത്തരവാദിത്വം കൂടുതലാണ്.ആരോഗ്യമന്ത്രിയെന്ന വലിയൊരു ചുമതലയാണ് വീണാ ജോർജിനുള്ളത്.ആറൻമുളയിൽ നടപ്പിലാക്കിയ വിവിധ വികസന ജനക്ഷേമ പദ്ധതികൾക്ക് ലഭിച്ച അംഗീകാരവും,പ്രവര്‍ത്തന മികവും ജനകീയതയും കൂടിയാണ് ഈ മന്ത്രിപദമെന്ന കാര്യത്തിൽ സംശയമില്ല.ഇന്ന് ആരോഗ്യമന്ത്രിയായി വീണാ ജോർജ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആറൻമുളക്കും അഭിമാന നിമിഷമാണ്.
സംസ്ഥാനത്തിന്റെ ആരോഗ്യം ഇനി വീണാ ജോർജിന്റെ കരങ്ങളിൽ ഭദ്രമായിരിയ്ക്കും. സഭയിൽ ഉറച്ച ശബ്ദമായി മാറിയ വീണ ജോർജിന് ദീർഘ വീക്ഷണം നിറഞ്ഞ പ്രവർത്തന ശൈലിയാണ്.ജനപ്രതിനിധിയെന്ന പദവിയ്ക്ക് ശരിയായ അർത്ഥവും മാനവും നൽകിയ നിയമസഭാ സാമാജിക.
സത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒന്നാം പിണറായി സർക്കാരിലെ ഉറച്ച ശബ്ദത്തിനുടമ .പ്രളയ കാലഘട്ടം, കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധി ഘട്ടത്തിൽ ആറൻമുള മണ്ഡലത്തെ സുരക്ഷിതമാക്കിയ ജനപ്രതിനിധി.
ആദ്യ തവണ 10,000 ത്തിന് മുകളിലെത്തിയ ഭൂരിപക്ഷം 20,000ത്തിനടുത്തെത്തിച്ചാണ് ആറൻമുള വീണ്ടും നേടിയത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവേശം. കേരള സർവ്വകലാശാലയിൽ നിന്ന് റാങ്ക് തിളക്കത്തോടെ സയന്‍സ് ബിരുദവും ബിഎഡും നേടി. കൈരളി ടിവി ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ വീണാ ജോർജ് വിവിധ ചാനലുകളിലെ സേവനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
ദ്യശ്യ മാധ്യമ രംഗത്ത് പ്രഥമ വനിതാ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു.യുഡിഎഫിൻ്റെ ഉറച്ച കോട്ടയായ ആറൻമുള പിടിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു വീണയ്ക്ക് ആദ്യം ടിക്കറ്റ് നൽകിയതെങ്കിൽ പ്രവർത്തന മികവ് അംഗീകരിച്ചാണ് രണ്ടാം തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പ് രംഗത്തിറക്കി നേട്ടം സ്വന്തമാക്കിയത്.
പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പി.ഇ.കുര്യാക്കോസ് , നഗര സഭ കൗൺസിലർ ആയിരുന്ന റോസമ്മ എന്നിവരാണ് മാതാപിതാക്കൾ. മലങ്കര ഓർത്തഡോക്സ് സഭാ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോർജ് ജോസഫ് ആണ് ജീവിത പങ്കാളി. അന്ന, ജോസഫ് എന്നിവർ മക്കളാണ്.
കേരളത്തിന്‍റെ ആരോഗ്യമന്ത്രിയായ വീണാ ജോര്‍ജിന് അഭിവാദ്യങ്ങള്‍.
Get real time update about this post categories directly on your device, subscribe now.