രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ 2,76,000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2,76,000 ത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3874 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 3,69,000ത്തോളം പേര്‍ രോഗമുക്തി നേടി. വവീട്ടിലരുന്ന് സ്വന്തമായി കൊവിഡ് പരിശോധിക്കാനുള്ള റാപിട് ടെസ്റ്റിന്റെ മാനദണ്ഠങ്ങള്‍ ICMR പുറത്തിറക്കി.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2,76,070 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,69,077 പേര്‍ രോഗമുക്തി നേടി. 3874 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 34031 പുതിയ കേസുകളും,594 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ പുതുതായി 34,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 468 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 282 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 7336 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ദില്ലിയില്‍ 3846 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 13.3% മായി കുറഞ്ഞു.

കൊവിഡ് ബാധിച്ചവര്‍ക്ക് മൂന്നു മാസത്തിനു ശേഷം വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഡോസ് സ്വീകരിച്ച് കൊവിഡ് പോസ്റ്റിവായവര്‍ക്ക്, കൊവിഡ് നെഗറ്റീവ് ആയ ശേഷം മൂന്നു മാസം കഴിഞ്ഞ് വാക്സിന്‍ സ്വീകരിക്കാം. മൂലയൂട്ടുന്ന സ്ത്രീകള്‍ക്കും വാക്സിന്‍ സ്വീകരിക്കാം.

വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാലോ ,കൊവിഡ് നെഗറ്റീവ് ആയി 14 ദിവസം കഴിഞ്ഞാലോ രക്തം ദാനം ചെയ്യാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വീട്ടിലരുന്ന് സ്വന്തമായി കോവിഡ് പരിശോധിക്കാനുള്ള രാപിട് ടെസ്റ്റിന്റെ മാനദണ്ഠങ്ങള്‍ ICMR പുറത്തിറക്കി.

ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കോ Rtpcr ല്‍ പോസിറ്റീവ് കാണിച്ചവര്‍ക്കോ ഉപയോഗിക്കാം.ടെസ്റ്റ് റിസള്‍ട്ട് പോസറ്റീവ് ആണെങ്കില്‍ മറ്റ് ടെസ്റ്റുകളുടെ ആവശ്യം ഇല്ല എന്നീങ്ങനെയാണ് ICMR മാനദണ്ഠങ്ങള്‍. അതെ സമയം രാജസ്താന്‍ മുന്‍ മുഖ്യമന്ത്രി കൊവിഡ് ബാധിച്ചു മരിച്ചു. ജഗന്നാത് പഹടിയായാണ് കോവിഡ് ബാധിച്ച് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News