മന്ത്രിയായി വി അബ്ദുറഹ്മാന്‍ സത്യപ്രതിജ്ഞ ചെയ്തു

കായിക വകുപ്പ് മന്ത്രിയായി വി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു.എൽ ഡി എഫ് മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുളള മന്ത്രി പദവിയ്ക്കാണ് താനൂരിൽ നിന്ന് രണ്ടാമതും ജയിച്ചു കയറിയ വി അബ്ദുറഹിമാൻ ഇടം നേടിയത് .

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ, ലീഗിന്റെ എക്കാലത്തെയും ശക്തികേന്ദ്രമായ താനൂരിൽ തോൽപിച്ചാണ് വി അബ്ദുറഹിമാൻ വീണ്ടും നിയമസഭയിൽ എത്തിയത്. കഴിഞ്ഞ നിയമസഭാ സാമാജികരിൽ ഏറ്റവും നല്ല വികസനപ്രവർത്തനം നടത്തിയ എംഎൽഎമാരിൽ ഏറെ മുന്നിലാണ് വി അബ്ദുറഹിമാൻ.

5 വർഷം കൊണ്ട് ഏകദേശം 1200 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് താനൂർ മണ്ഡലത്തിൽ അദ്ദേഹം നടത്തിയിരുന്നത്.അതോടൊപ്പം വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലുമുള്ള സംശുദ്ധത അദ്ദേഹത്തെ പൊതു സമൂഹത്തിന് മുമ്പിൽ സ്വീകാര്യനാക്കുന്നു.

വികസന രംഗത്ത് വ്യക്തമായ കാഴ്ചപ്പാടുള്ള വി അബ്ദുറഹിമാൻ മന്ത്രിയായതോടെ ജില്ലയുടെ സമഗ്ര വികസനവും സാധ്യമാകുമെന്ന കാര്യത്തിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News