ജി ആര്‍ അനില്‍ ഭക്ഷ്യമന്ത്രി

ജി ആർ അനിൽ ഭക്ഷ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഡ്വ. ജി ആർ അനിൽ നെടുമങ്ങാട് എംഎൽഎയാണ് .സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. ജില്ലയിലെ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാവുകൂടിയാണ്.

എഐഎസ്എഫിലൂടെ പൊതുരംഗത്തേക്ക് എത്തി. എഐഎസ്എഫ്-എഐവൈഎഫ്-കിസാൻസഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഔഷധി ഡയറക്ടർ ബോർഡിൽ അംഗമായി പ്രവർത്തിക്കുന്ന ജി ആർ അനിൽ ഹാന്റക്‌സിന്റെ ഡയറക്ടറായും കൈത്തറി – ക്ഷീരസംഘം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

നടുക്കാട് സാൽവേഷൻ ആർമി എൽ പി സ്‌കൂളിലും കൃഷ്ണപുരം യുപിഎസിലും എസ്എംവി ഹൈസ്‌കൂളിലും എം ജി കോളജിൽ പ്രീഡിഗ്രിയും യൂണിവേഴ്‌സിറ്റി കോളജിൽ ബി എ പൊളിറ്റിക്‌സ് ബിരുദവും ലോ അക്കാദമി ലോ കോളജിൽ നിന്ന് എൽഎൽബി ബിരുദവും നേടിയുണ്ട്. വിദ്യാർത്ഥി-യുവജന രംഗങ്ങളിൽ പ്രവർത്തിക്കുമ്പോൾ നിരവധി സമരങ്ങളിൽ പങ്കെടുത്ത് പലതവണ പൊലീസ് മർദ്ദനവും മൂന്നുതവണ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

പത്തുവർഷക്കാലം തിരുവനന്തപുരം നഗരസഭയിൽ നേമം വാർഡിനെ പ്രതിനിധീകരിച്ച് കൗൺസിലർ ആയിരുന്നു. അഞ്ച് വർഷം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ഏറ്റവും നല്ല കൗൺസിലർക്കുള്ള പുരസ്‌കാരത്തിന് അർഹനായി. തിരുവനന്തപുരം കൈമനത്താണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News