രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകളുമായി പി ജെ ജോസഫ്

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകളുമായി പി ജെ ജോസഫ്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് പി ജെ ജോസഫ് ആശംസ അറിയിച്ചു.

പിണറായി സര്‍ക്കാരിന്റേത് തിളക്കമാര്‍ന്ന വിജയമാണെന്നും  കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി ജെ ജോസഫ് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിനെ ഉടന്‍ തെരെഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുഖ്യകക്ഷിയായ കോണ്‍ഗ്രസിന് അത് സാധിക്കുമെന്നും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News