തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി

തുടര്‍ ഭരണം നല്‍കിയ കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സീതാറാം യെച്ചൂരി. ശൈലജ ടീച്ചറെ ഒഴിവാക്കി എന്ന പ്രചരണത്തില്‍ കഴമ്പ് ഇല്ല.

ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ആണ് തീരുമാനം എടുക്കുന്നത്. ഞങ്ങള്‍ തീരുമാനം എടുത്തത് ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍

കെ കെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സീതാറാം യെച്ചൂരി. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ക്രമീകരിച്ചാണ് ചടങ്ങ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News