പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും.

പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്ചയാണ് എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News