രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായി പ്രധാന മന്ത്രി യോഗം ചേര്‍ന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ അധികൃതരുമായി പ്രധാന മന്ത്രി യോഗം ചേര്‍ന്നു. കൊറോണ വൈറസ് പ്രധിരോധത്തിന് രാജ്യത്ത് പുതിയ തന്ത്രങ്ങളും പരിഹാരങ്ങളും ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.

ഒരു രാജ്യമെന്ന നിലയില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാരുകളും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും മോദി വ്യക്തമാക്കി.

ഗ്രാമീണ പ്രദേശങ്ങളില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കാണമെന്നും. 15 ദിവസത്തിനുള്ളില്‍ വാക്സിന്‍ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here