ഫ്രഞ്ച് കപ്പ് പി എസ് ജിക്ക്

മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പി എസ് ജി ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാര്‍. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ മികവിലാണ് പി എസ് ജി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പി എസ് ജിയുടെ ആറാം ഫ്രഞ്ച് കിരീടമാണിത്. അതേസമയം ഫ്രഞ്ച് ലീഗില്‍ പി എസ് ജി രണ്ടാം സ്ഥാനത്താണ്. ലീഗില്‍ 80 പോയിന്റുമായി ലില്ലെയാണ് ഒന്നാമത്.

ആവേശപ്പോരാട്ടത്തില്‍ അറ്റ്‌ലാന്റയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുവെന്റസ് വീഴ്ത്തിയത്. കുലുസേവ്‌സ്‌കി (31), ഫ്രറിക്കോ ചിയേസ (73) എന്നിവരാണ് യുവെന്റസിനായി ഗോള്‍ നേടിയത്. അറ്റ്‌ലാന്റയുടെ ആശ്വാസഗോള്‍ മാലിനോവ്‌സ്‌കിയുട (41) വകയാണ്. പരിശീലകന്‍ ആന്ദ്രെ പിര്‍ലോയുടെ കീഴില്‍ യുവെന്റസിന്റെ ആദ്യ മേജര്‍ കിരീടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News