ആദായ നികുതി ഇ-ഫയല്‍ പോര്‍ട്ടല്‍ പുതുക്കുന്നു: പുതിയ സൈറ്റ് ജൂണ്‍ 7ന്

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ ജൂണ്‍ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ആറുവരെ നിലവിലുള്ള പോര്‍ട്ടല്‍ ലഭ്യമാകില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

പുതിയ സൈറ്റിലേയ്ക്ക് മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആറുദിവസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ നികുതി ദായകര്‍ക്കോ സൈറ്റില്‍ കയറാനാകില്ല. പരാതികള്‍ കേള്‍ക്കുന്നതും പരിഹരിക്കുന്നതും ജൂണ്‍ 10നുശേഷമേ ഉണ്ടാകൂ. നേരത്തെ നിശ്ചയിച്ചിട്ടുള്ളവ ജൂണ്‍ 10ന് ശേഷമുള്ള തിയതിയിലേയ്ക്ക് മാറ്റണമന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും മറ്റ് നികുതി വിവരങ്ങള്‍ അറിയുന്നതിനുമണ് ഈ ഫയലിങ് പോര്‍ട്ടല്‍ നികുതിദായകര്‍ ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News